യുറേനിയം സമ്പുഷ്ടീകരണം വര്‍ധിപ്പിക്കും: ഇറാന്‍

Tuesday, February 9, 2010
തെഹ്റാന്‍: അമേരിക്കയുടെയും യൂറോപ്യന്‍ യൂനിയന്റെയും ഭീഷണി നിലനില്‍ക്കെ ഉയര്‍ന്ന അളവില്‍ യുറേനിയം സമ്പുഷ്ടീകരണം നടത്തുമെന്ന് ഇറാന്‍ വ്യക്തമാക്കി.

തെഹ്റാനിലെ ഗവേഷണ ആണവനിലയത്തിനുവേണ്ട ഇന്ധനത്തിനായാണ് സമ്പുഷ്ടീകരണം വര്‍ധിപ്പിക്കുന്നതെന്ന് വ്യക്തമാക്കിയ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയിലെ ഇറാന്‍ ദൂതന്‍ അലി അസ്ഗര്‍ സുല്‍ത്താനിയ്യ തങ്ങളെ ഇതിന് പ്രേരിപ്പിച്ചതന്ന് അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതികൂല നിലപാട് ആണെന്നും കുറ്റപ്പെടുത്തി.

സമ്പുഷ്ടീകരണ പ്രക്രിയ പരിശോധിക്കാന്‍ ഐ.എ.ഇ.എക്ക് എല്ലാ സൌകര്യങ്ങളും ചെയ്തുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Share/Bookmark