യുക്രെയ്നില്‍ യാങ്കോവിച്ച്

Tuesday, February 9, 2010
കിയവ്: യുക്രെയ്ന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വിക്തോര്‍ യാങ്കോവിച്ച് മുന്നില്‍. താന്‍ വിജയിച്ചതായി യാങ്കോവിച്ച് പ്രഖ്യാപിച്ചു.

എന്നാല്‍, വിജയം അംഗീകരിക്കാന്‍ എതിരാളിയായ പ്രധാനമന്ത്രി യൂലിയ തിമഷങ്കോ തയാറായില്ല. വിദേശ നിരീക്ഷകരുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് കമീഷന്‍ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

അഴിമതി അടക്കമുള്ള ആരോപണങ്ങളെ തുടര്‍ന്നാണ് 2004ല്‍ യാങ്കോവിച്ച് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്തായത്. ഇപ്പോഴത്തെ പ്രധാനമന്ത്രി യൂലിയയുടെ നേതൃത്വത്തില്‍ നടന്ന 'ഓറഞ്ച് വിപ്ലവം' എന്നറിയപ്പെട്ട തെരുവു പ്രക്ഷോഭങ്ങളെ തുടര്‍ന്നായിരുന്നു ഇത്. അഞ്ചു വര്‍ഷത്തിലേറെയായി അധികാരത്തിന് പുറത്തുനിന്ന യാങ്കോവിച്ചിന്റെ തിരിച്ചുവരവിനാണ് ഈ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്.
Share/Bookmark