അവിഹിത സന്തതി : സുമ മാപ്പുപറഞ്ഞു

Monday, February 8, 2010
ജൊഹാനസ് ബര്‍ഗ്: വിവാഹേതരബന്ധത്തില്‍ പുത്രനുണ്ടായ സംഭവത്തില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ മാപ്പുപറഞ്ഞു. സുഹൃത്തിന്റെ മകളില്‍ കുഞ്ഞുപിറന്നെന്ന വാര്‍ത്ത കഴിഞ്ഞദിവസം അംഗീകരിച്ചശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് സുമ ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടുദിവസമായി സുമ പൊതുവേദിയില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്.
കുടുംബത്തിന്റെയും പാര്‍ട്ടിയുടെയും സമ്മര്‍ദം കണക്കിലെടുത്ത് മാപ്പുപറയുന്നതായി പ്രസ്താവന വ്യക്തമാക്കുന്നു.
അഞ്ച് ഭാര്യമാരും 19 കുട്ടികളുമുള്ള 67കാരനായ സുമക്ക് 20ാമത്തെ കുട്ടി പിറന്ന വിവരം ഈയിടെയാണ് പുറത്തുവന്നത്. ലോകകപ്പ് ഫുട്ബാള്‍ സംഘാടകസമിതികളിലൊന്നിന്റെ അധ്യക്ഷനും സുമയുടെ സുഹൃത്തുമായ ഇര്‍വിന്‍ ഖോസയുടെ മകള്‍ സൊനോനോ എന്ന 39കാരിയിലാണ് സുമക്ക് കുഞ്ഞ് പിറന്നത്. സുമ തന്നെ ചതിച്ചതായി ഖോസ ഈയിടെ പ്രസ്താവിച്ചിരുന്നു.
Share/Bookmark