വിപണി

സെന്‍സെക്സ് വീണ്ടും 17000ത്തിന് മുകളില്‍

മുംബൈ: ബാങ്ക്, ഐ.ടി ഓഹരികളില്‍ നിക്ഷേപ താല്‍പര്യത്തെ തുടര്‍ന്ന് ഓഹരി വിപണിയില്‍ ചെറിയ മുന്നേറ്റം. കഴിഞ്ഞ വാരാവസാനം 17000 പോയന്റിലും താഴേക്ക് പോയ ബോംബെ ഓഹരി വില സൂചിക (സെന്‍സെക്സ്) ഇന്നലെ വീണ്ടും 17,000ത്തിന് മുകളില്‍ എത്തി. മുന്‍ ക്ലോസിങ്ങില്‍നിന്ന് 108.11 പോയന്റ് ഉയര്‍ന്ന് 17102.60ല്‍ ഇടപാടുകള്‍ അവസാനിപ്പിച്ചു. 5100ലെ സമ്മര്‍ദ നിലവാരം ഭേദിച്ച നിഫ്റ്റ് 35.30 പോയന്റ് നേട്ടത്തോടെ 5124ലും ക്ലോസ് ചെയ്തു. ഡോളറിന്റെ മൂല്യം താഴ്ന്നതും വിദേശ വിപണികള്‍ ശക്തമായി നിലനിന്നതും മുന്നേറ്റത്തിനു വഴിയൊരുക്കി.

റബര്‍, വെള്ളി വില കൂടി; സ്വര്‍ണത്തിന് കുറഞ്ഞു

കോഴിക്കോട്: കൊപ്ര എടുത്തപടി, റാസ്, ദില്‍പസന്ത് എന്നിവക്ക് 25 രൂപ വീതവും എള്ളെണ്ണക്ക് 20 ഉം എള്ളുപിണ്ണാക്കിന് 100 ഉം പഞ്ചസാരക്ക് 20 ഉം സ്വര്‍ണത്തിന് 80 ഉം തങ്കത്തിന് 110 രൂപയും വില കുറഞ്ഞു.രാജാപുരിന് 25 ഉം ഉണ്ടക്ക് 50 ഉം റബര്‍ ആര്‍.എസ്.എസ് നാലിന് 50 ഉം ആര്‍.എസ്.എസ് ^അഞ്ചിന് 150 ഉം വെള്ളിക്ക് 200 രൂപയും വില കൂടി.
Syndicate content
Share/Bookmark