മുഖപ്രസംഗം

ഉരുകിയൊലിക്കുന്ന കേരളം

കേരളം കുംഭമാസത്തില്‍ തന്നെ അഭൂതപൂര്‍വമായ ചൂടില്‍ ഉരുകാന്‍ തുടങ്ങി എന്നാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പാലക്കാട് സൂര്യാഘാതം ഏറ്റ് പതിനഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നു. ചിലരുടെയെങ്കിലും പൊള്ളല്‍ ഗുരുതരമാണ്. കണ്ണൂരിലെ ഇരിക്കൂറില്‍ 60 ഓളം സ്കൂള്‍ കുട്ടികള്‍ക്കാണ് സൂര്യാഘാതമേറ്റത്. താപനില 41 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയതോടെ കന്നുകാലികള്‍ സൂര്യതാപമേറ്റു ചാവാന്‍ തുടങ്ങിയിരിക്കുന്നു. വരുംനാളുകളില്‍ 41 മുതല്‍ 45 വരെ ഡിഗ്രി സെല്‍ഷ്യസായി ഉഷ്ണം ഉയരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

Syndicate content
Share/Bookmark