ചരമവാര്‍ത്തകള്‍

കുടുംബശ്രീ പ്രവര്‍ത്തക കിണറ്റില്‍ മരിച്ച നിലയില്‍

കോട്ടക്കല്‍: ചെറുകുന്ന് കണ്ടംചിറ, പ്രകാശ് ബാബുവിന്റെ ഭാര്യ പത്മാവതി (39)യെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ ബന്ധുവീട്ടിലേക്ക് പോയതായിരുന്നു. ഉച്ച ആയിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് തൊട്ടടുത്ത കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. അയല്‍കൂട്ടത്തിന്റെ പ്രസിഡന്റാണ് പത്മാവതി. മക്കള്‍: ജിഥുല്‍, ജിതയ. സഹോദരങ്ങള്‍: തുപ്രന്‍, മാണി, ചീരു, കാര്‍ത്യായനി, യശോദ, ജാനകി. വീടിന്റെ തൊട്ടടുത്ത് തീരെ വെള്ളമില്ലാത്ത കിണറ്റിലാണ് പത്മാവതിയെ  മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇത് സംശയത്തിന് വഴിവെച്ചിട്ടുണ്ട്.

കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി ഒന്നരവയസ്സുകാരി മരിച്ചു

പാമ്പാടി: കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി ഒന്നരവയസ്സുകാരി മരിച്ചു. പുതുപ്പള്ളി തോട്ടക്കാട് ഇരവിചിറ കുളങ്ങര ബിന്നിയുടെ ഇരട്ടക്കുട്ടികളില്‍ ഒരാളായ അഞ്ജലിയാണ് മരിച്ചത്.  വ്യാഴാഴ്ച രാവിലെ 11.30 ഓടെ അക്ഷയുമൊത്ത് അഞ്ജലി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ്  കുപ്പിയുടെ അടപ്പ് വിഴുങ്ങിയത്.  മാതാവ്  ധന്യ കുട്ടികളെ കുളിപ്പിക്കാന്‍ അടുക്കളയില്‍ വെള്ളം  എടുക്കുകയായിരുന്നു. കുളിപ്പിക്കാന്‍ അഞ്ജലിയെ എടുക്കുമ്പോഴാണ് അടപ്പ് വിഴുങ്ങിയ കാര്യം അറിയുന്നത്. കൈയിട്ടെടുക്കാന്‍ ശ്രമിക്കുന്നതിനിടെ അടപ്പ് തൊണ്ടയിലേക്ക് ഇറങ്ങി. ഉടന്‍ വാകത്താനം ഗവ.

കൊയ്ത്തുയന്ത്രം തട്ടി കര്‍ഷകത്തൊഴിലാളി മരിച്ചു

ആലപ്പുഴ: പാട്ടത്തിനെടുത്ത വയലില്‍ കൊയ്ത്തുനടക്കുന്നതിനിടെ പിന്നോട്ടെടുത്ത കൊയ്ത്തുയന്ത്രം തട്ടി കര്‍ഷകത്തൊഴിലാളി മരിച്ചു. പുളിങ്കുന്ന് അമ്മാനപ്പള്ളി വെള്ളാറക്കചിറ വീട്ടില്‍ സ്കറിയയുടെ ഭാര്യ ആന്‍സമ്മയാണ് (45) മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് ഒരുമണിയോടെ പുളിങ്കുന്ന് പടിഞ്ഞാറെ വെള്ളിസ്രാക്ക പാടശേഖരത്താണ് സംഭവം. അരയേക്കര്‍ നിലം സ്വന്തമായുള്ള സ്കറിയയും കുടുംബവും ഒന്നരയേക്കര്‍ നിലം പാട്ടത്തിനെടുത്തും കൃഷി ചെയ്തിരുന്നു. ഇവിടെ ജില്ലാപഞ്ചായത്തിന്റെ കൊയ്ത്തുയന്ത്രം ഉപയോഗിച്ചാണ് കൊയ്ത്ത് നടത്തിയിരുന്നത്.

പത്താംക്ലാസ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍

തിരുവല്ല: തുകലശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുമൂലപുരം ബാലികാമഠം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയും തുകലശേരി കോട്ടത്തോട് പരുത്തിക്കാട്ട് പാറയില്‍ സാമുവേല്‍ നൈനാന്റെ മകളുമായ റീനാ സാമുവേലി (15) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബൈക്കപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

കാട്ടാക്കട: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. കാട്ടാക്കട ചായ്ക്കുളം സതീഷ് ഭവനില്‍ സുകുമാരന്‍നായര്‍^ ബേബികുമാരി ദമ്പതികളുടെ ഏക മകന്‍ സതീഷ്കുമാര്‍ (27) ആണ് മരിച്ചത്. കഴിഞ്ഞമാസം 14 ന് എറണാകുളം പാലാരിവട്ടത്തിന് സമീപം സതീഷ്കുമാര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ അജ്ഞാത വാഹനമിടിച്ചാണ് അപകടമെന്ന് പൊലീസ് അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. എറണാകുളത്ത് കമ്പനിയില്‍ സൂപ്പര്‍ വൈസറായിരുന്നു.


Syndicate content
Share/Bookmark