മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മൂന്നാം പതിപ്പിന് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ചെയര്‍മാന്‍ ലളിത് മോഡി. ലേസര്‍ ഷോയും വെടിക്കെട്ടുമടങ്ങുന്ന കണ്ണഞ്ചിപ്പിക്കുന്ന ഉദ്ഘാടനച്ചടങ്ങുതന്നെ പ്രതീക്ഷിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
അതേസമയം, നാഷനല്‍ ബ്രോഡ്കാസ്റ്റ് അസോസിയേഷന്റെ ബഹിഷ്കരണ തീരുമാനം ഐ.പി.എല്ലിനെ ബാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു ദിവസം മുമ്പ് ഐ.പി.എല്‍ ഗവേണിങ് കൌണ്‍സിലുമായി ചര്‍ച്ച നടത്തി ഒത്തുതീര്‍പ്പായിരുന്നെങ്കിലും അസോസിയേഷന്‍ പിന്നീട് ബഹിഷ്കരണവുമായി മുന്നോട്ടുപോകുകയായിരുന്നുവെന്ന് മോഡി വ്യക്തമാക്കി.