അന്താരാഷ്ട്രീയം

യഥാര്‍ഥ യുദ്ധം വരാനിരിക്കുന്നു -ഗേറ്റ്സ്

കാബൂള്‍: കടുത്ത യുദ്ധം അഫ്ഗാനില്‍ വരാനിരിക്കുന്നുവെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്സ്. 'വരും നാളുകള്‍ കൂടുതല്‍ വെല്ലുവിളികള്‍ നിറഞ്ഞതാവും. യഥാര്‍ഥ പോരാട്ടം ഇനിയാണ് നാം അഫ്ഗാനില്‍ നേരിടേണ്ടി വരിക' ^ഗേറ്റ്സ് പറഞ്ഞു.

അല്‍ഖാഇദ നേതാക്കള്‍ നെട്ടോട്ടത്തിലെന്ന് അമേരിക്ക

വാഷിങ്ടണ്‍: ഭീകരവിരുദ്ധ യുദ്ധത്തിന്റെ ശക്തിയില്‍ അല്‍ഖാഇദ വിരണ്ടു തുടങ്ങിയതായി അമേരിക്ക.'ആ ഭീകരസംഘത്തിന്റെ തലവന്മാര്‍ ഇന്ന് നെട്ടോട്ടത്തിലാണ്. അല്‍ഖാഇദയുടെ ആഗോള ശൃംഖല തകര്‍ക്കപ്പെട്ടുകഴിഞ്ഞു' ^സി.ഐ.എ ഡയറക്ടര്‍ ലിയോണ്‍ പനേറ്റ പറഞ്ഞു. ഒക്ലാഹോമ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമാധാന നീക്കവുമായി ജോ ബൈഡന്‍ പശ്ചിമേഷ്യയില്‍

ജറൂസലം: സമാധാന ശ്രമങ്ങള്‍ പുനരുജ്ജീവിപ്പിക്കാനുള്ള ദൌത്യവുമായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ പശ്ചിമേഷ്യന്‍ പര്യടനം തുടങ്ങി. ഇസ്രായേലും ഫലസ്തീനും പരോക്ഷ ചര്‍ച്ചക്കെങ്കിലും തയാറായാല്‍തന്നെ സമാധാനപ്രക്രിയയില്‍ സമ്മോഹന സന്ദര്‍ഭമായിരിക്കുമെന്നും അവിശ്വാസത്തിന്റെ പാളികള്‍ നീക്കാന്‍ അത് സഹായകമാവുമെന്നും ബൈഡന്‍ അഭിപ്രായപ്പെട്ടു.

പ്രസിഡന്റ് ഷിമോന്‍ പെരസ്, പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു എന്നിവരടക്കമുള്ള ഇസ്രായേല്‍ നേതാക്കളുമായി ബൈഡന്‍ നടത്തിയ ചര്‍ച്ചയില്‍ ഇറാനും മുഖ്യ അജണ്ടയായിരുന്നു.

ഇന്ത്യ അമേരിക്കയുമായി കൂടുതല്‍ സഹകരണത്തിന്

വാഷിങ്ടണ്‍: അമേരിക്കയുമായി കൂടുതല്‍ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇന്ത്യ തീരുമാനിച്ചു.

തന്ത്രപ്രധാന രംഗങ്ങളിലും ശാസ്ത്ര സാങ്കേതിക മേഖലകളിലും കൂടുതല്‍ സഹകരണത്തിനുള്ള ചര്‍ച്ചകള്‍ക്കായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി നിരുപമറാവു ഈയാഴ്ച അമേരിക്കയിലെത്തും.

മുന്‍ സൈപ്രസ് പ്രസിഡന്റിന്റെ കാണാതായ ജഡം കണ്ടെത്തി

നികോസ്യ: സൈപ്രസ് മുന്‍ പ്രസിഡന്റ് തസോപവാദോ പോലസിന്റെ കല്ലറയില്‍നിന്ന് അപഹരിക്കപ്പെട്ട മൃതദേഹം പൊലീസ് മൂന്നു മാസത്തിനു ശേഷം കണ്ടെത്തി.  മുന്‍ പ്രസിഡന്റിന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് ഡി.എന്‍.എ പരിശോധനയിലൂടെ സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു.

എന്നാല്‍, മോഷ്ടാക്കളുടെ ലക്ഷ്യം എന്തായിരുന്നുവെന്നോ മൃതദേഹം വീണ്ടെടുക്കാന്‍ പണം നല്‍കേണ്ടി വന്നോയെന്നോ വ്യക്തമാക്കാന്‍ പൊലീസ് തയാറായില്ല.

ഒരു വര്‍ഷം മുമ്പ് മരിച്ച തസോയുടെ സംസ്കാരം തലസ്ഥാന നഗരിയായ നികോസ്യയിലെ ദെഥ്തേര സെമിത്തേരിയിലായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് കല്ലറ തുറന്നുകിടക്കുന്നത് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്.
Syndicate content
Share/Bookmark